Connect with us

Kerala

പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് നടി

Published

|

Last Updated

തിരുവനന്തപുരം: തനിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി വനിതാ കമ്മീഷനെ അറിയിച്ചു. നടിയുടെ മൊഴി രേഖപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ നടിയുടെ തൃശൂരിലുള്ള വീട്ടിലെത്തിയപ്പോഴാണ് നടി ഇക്കാര്യമറിയിച്ചത്.

ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ല. തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടാകരുതെന്നും നടി കമ്മീഷനെ അറിയിച്ചതായാണ് വിവരം. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വനിത കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

Latest