വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു

Posted on: August 18, 2017 11:57 am | Last updated: August 18, 2017 at 3:11 pm

ന്യൂഡല്‍ഹി: മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവെച്ചു. വിശാല്‍ സിക്കയുടെ രാജിക്കത്ത് സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ വ്യക്തമാക്കി. വിശാല്‍ സിക്കക്ക് പകരം പ്രവീണ്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

വിശാല്‍ സിക്ക ഇനി കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ചുമതല വഹിക്കുമെന്ന് മണികന്ദ വ്യക്തമാക്കി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ വ്യാപകമായി എതിര്‍പ്പുയര്‍ന്നിരുന്നു. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്ന് രാജിക്കത്തില്‍ പറയുന്നു.