ഗുര്‍പ്രീത് സിംഗ് ബെംഗളുരു എഫ് സിയില്‍

Posted on: August 18, 2017 11:43 am | Last updated: August 18, 2017 at 11:43 am
SHARE

ബെംഗളുരു: ഇന്ത്യന്‍ ഫുട്‌ബോളിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ ബെംഗളുരു എഫ് സി സ്വന്തമാക്കി. നോര്‍വെ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബ് സ്റ്റബെക് എഫ് സിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് ഗുര്‍പ്രീത് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചു വരുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഫസ്റ്റ് ഡിവിഷനില്‍ ആദ്യ ഇലവനില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ഗുര്‍പ്രീത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനും ഗുര്‍പ്രീതിന്റെ നാട്ടിലേക്കുള്ള മടക്കം ഗുണം ചെയ്യും. 2017 എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഗുര്‍പ്രീതിന്റെസേവനം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കും. ബെംഗളുരുവിലേക്കുള്ള ഗുര്‍പ്രീതിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയില്ല. ബെംഗളുരു എഫ് സിയുമായി സഹകരിക്കുവാന്‍ സാധിക്കുന്നത് കരിയറിലെ വലിയ ഭാഗ്യമായിട്ടാണ് ഗുര്‍പ്രീത് കാണുന്നത്.