അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്: റവന്യൂ മന്ത്രി കലക്ടറോട് റിപ്പോര്‍ട്ട് തേടി

Posted on: August 18, 2017 11:35 am | Last updated: August 18, 2017 at 2:47 pm

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ മലപ്പുറം കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് റവന്യൂമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമ ലംഘനങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി.

വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. മാലിന്യനിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാണ് അനുമതി പിന്‍വലിച്ചത്. മൂന്ന് മാസം മുമ്പാണ് പാര്‍ക്കിന് അധികൃതര്‍ അനുമതി നല്‍കിയത്.