ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: August 18, 2017 9:40 am | Last updated: August 18, 2017 at 2:29 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കോടതിയില്‍ സമയം നീട്ടിചോദിച്ചു.

നേരത്തെ, ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.എഡിജിപി സന്ധ്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.