Connect with us

International

സ്‌പെയിനില്‍ രണ്ടാമത്തെ ഭീകരാക്രമണം തടഞ്ഞു; അഞ്ച് ഭീകരരെ വധിച്ചു

Published

|

Last Updated

മാഡ്രിഡ്: ബാഴ്‌സലോണയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി ഉണ്ടായ ആക്രമണത്തിന് പിന്നാലെ സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണം നടത്താനുള്ള ശ്രമം പോലീസ് തകര്‍ത്തു. കാംബ്രല്‍സിലാണ് രണ്ടാമത്തെ ആക്രമണത്തിന് ഭീകരര്‍ ശ്രമിച്ചത്. ഭീകരാക്രമണ സംഘത്തിലെ നാല് പേരെയും വെടിവെച്ചുകൊന്നതായി സ്പാനിഷ് പോലീസ് പറഞ്ഞു. ആകെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്‌സലോണയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ലാസ് റാംബ്ലാസിലാണ് ആദ്യം ഭീകരാക്രമണമുണ്ടായത്. വാന്‍ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 13 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15ഓളം പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

ഭീകരുടേതെന്ന് കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പോലീസ് നഗരപ്രാന്തത്തില്‍ നിന്ന് കണ്ടെത്തി. ഇന്ത്യക്കാര്‍ ആരും ഉള്‍പെട്ടതായി വിവരമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ബാഴ്‌സലോണയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് ലാസ് റാംബ്ലാസ്. ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടെ ദിനേന എത്താറുണ്ട്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. മെട്രോ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

Latest