മോദി കള്ളം മാത്രമാണ് പറയുന്നത്; വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Posted on: August 17, 2017 9:04 pm | Last updated: August 18, 2017 at 9:41 am
SHARE

ന്യൂഡല്‍ഹി: വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘സ്വച്ഛ് ഭാരത് (ശുചിത്വ ഭാരതം)’ ആണ് സൃഷ്ടിക്കേണ്ടത്. പക്ഷേ, ജനങ്ങള്‍ക്ക് ‘സച്ച് ഭാരത് (സത്യമുള്ള ഭാരതം)’ ആണ് വേണ്ടത്. എപ്പോഴും മോദി കള്ളം മാത്രമാണ് പറയുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ശരത് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍.

രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവരുടെ ഈ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, പ്രതിപക്ഷ യോഗം ഭീരുക്കളുടെ സഖ്യമാണെന്ന് ബിജെപി വിമര്‍ശിച്ചു. അവര്‍ ഇനിയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു