പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം: പ്രധാനമന്ത്രി

  • നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍കള്‍ക്കും മാത്രമാണ് നാമനിര്‍ദേശാധികാരമുള്ളത്.
  • ഓരോ പൗരനും രാഷ്ട്രത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും: പ്രധാനമന്ത്രി
Posted on: August 17, 2017 7:16 pm | Last updated: August 18, 2017 at 9:41 am

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളില്‍ ഉള്‍പ്പെട്ട പത്മ പുരസ്‌കാരങ്ങള്‍ ഇനിമുതല്‍ പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍കള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം നല്‍കാന്‍ അധികാരമുള്ളത്.

ഈ സ്ഥിതിക്കാണ് മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി ആര്‍ക്കും ശുപാര്‍ശ സമര്‍പ്പിക്കാം, ഓണ്‍ലൈനായി വേണം  സമര്‍പ്പിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതി ആയോഗിന്റെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

ഓരോ പൗരനും രാഷ്ട്രത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും. എല്ലാവരുടെയും സംഭാവനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുവാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ പദ്ധതികളും മാത്രം പോരാ, എല്ലാവരുടെയും സംഭവനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.