ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് വിഎസ് മുഖ്യമന്ത്രിക്കു കൈമാറി

Posted on: August 17, 2017 7:05 pm | Last updated: August 18, 2017 at 9:41 am
SHARE

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ വിജിലന്‍സ് പരിഷ്‌കാരത്തെ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കിയ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ കാലതാമസം,അഴിമതി,സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കുന്നത് സംബന്ധിച്ച ശുപാര്‍ശകളും ഫലപ്രദമായ സേവനം ഉറപ്പാക്കുന്ന രീതികള്‍ അവലംബിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കണമെന്ന് നിഷ്‌കര്‍ശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംവിധാനത്തിന്റെ പരിഷ്‌കരണം എന്ന വിഷയത്തില്‍ വിദഗ്ദ സമിതി രൂപീകരിച്ച് പഠനം നടത്തിയത്.