ഖൊരക്പൂര്‍ ശിശുഹത്യ: പ്രതിഷേധച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

Posted on: August 17, 2017 6:36 pm | Last updated: August 17, 2017 at 6:36 pm

കുമരനെല്ലൂര്‍: ഖൊരക്പൂരില്‍ ഭരണകൂട അനാസ്ഥ മൂലം ജീവന്‍ വെടിഞ്ഞ കുട്ടികളെ സ്മരിച്ച് അയ്യൂബി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികള്‍.
ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ട് മരണമടഞ്ഞ പിഞ്ചുകിടാങ്ങളെ ഓര്‍ത്തുകൊണ്ട് ‘മാനിഷാദ’ എന്ന പേരില്‍ അയ്യൂബി വിദ്യാര്‍ത്ഥികള്‍ മുനുഷ്യച്ചങ്ങല തീര്‍ത്തു.

ഉവൈസ് പൂക്കാട്ടിരി മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. ശാക്കിര്‍ കടങ്ങോട് പ്രതിഷേധ പ്രഭാഷണം നടത്തി. അബൂബക്കര്‍ അഹ്‌സനി, ശരീഫ് നുസ്‌രി, ഫൈസല്‍ സഖാഫി, കബീര്‍ അഹ്‌സനി, താജുദ്ധീന്‍ അഹ്‌സനി, യാസീന്‍ സഖാഫി, ജഅഫര്‍ സഖാഫി, സാബിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.