ജയലളിതയുടെ മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

Posted on: August 17, 2017 4:53 pm | Last updated: August 17, 2017 at 9:41 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പളനി സ്വാമി അറിയിച്ചു. ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ വസതി അമ്മ സ്മാരകമായി മാറ്റുമെന്നും പളനി സ്വാമി അറിയിച്ചു.

2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിതയുടെ അന്ത്യം. ജയലളിതയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്ന് മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ ജീവനക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ജയലളതയുടെ മരണത്തില്‍ സംശയം വര്‍ധിപ്പിച്ചിരുന്നു. അണ്ണാ ഡിഎംകെയില്‍ ഒ പനീര്‍ ശെല്‍വം പക്ഷം ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.