ഗൂഗിൾ മാപ്പിൽ ഇനി ചോദ്യങ്ങളു‌ം ചോദിക്കാം

Posted on: August 17, 2017 4:19 pm | Last updated: August 17, 2017 at 4:20 pm
SHARE

ചോദ്യോത്തര സംവിധാനവുമായി ഗൂഗിൾ ഗൂഗിളിന്റെ മൊബൈൽ സെർച്ചിലും ഗൂഗിൾ മാപ്പിലും ആണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത് ഇതുവഴി ഉപയോക്താവ് പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുവാനും നേരത്തെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുവാനും കഴിയും. ഓരോ സ്ഥലത്തെയും കുറിച്ചുള്ള വ്യക്തവും  വിശദവുമായ വിവരം നൽകാൻ ഇതിലൂടെ സാധിക്കുമെന്നാണ് ഗൂഗിൾ കരുതുന്നത്.

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും വോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ഉത്തരങ്ങൾ ഏറ്റവുമാദ്യം കാണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here