Connect with us

National

ഇറോം ശര്‍മിള വിവാഹിതയായി; വരന്‍ ബ്രിട്ടീഷ് പൗരന്‍

Published

|

Last Updated

മണിപ്പൂര്‍: പ്രത്യേക സൈനിക അധികാര നിയമത്തിന് എതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തിയതിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മിള വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തും ബ്രിട്ടീഷ് പൗരനുമായ ദേശ്മണ്ട് കൗട്ടീഞ്ഞയാണ് വരന്‍. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു 45 കാരിയായ ഇറോം ശര്‍മിളയുടെയും 55കാരനായ കൗട്ടീഞ്ഞയുടെയും വിവാഹചടങ്ങുകള്‍. ഇരുവരുടെയും ബന്ധുക്കളില്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.

ഗോവയില്‍ ജനിച്ച കൗട്ടീഞ്ഞ പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കഴിഞ്ഞ രണ്ട് മാസമായി ഇരുവരും കൊടൈക്കനാലിലായിരുന്നു. ഇരുവരും കൊടൈക്കനാലില്‍ തന്നെയാകും തുടര്‍ന്നും താമസിക്കുക.

ഇറോം ശര്‍മിളയുടെ വിവാഹത്തെ എതിര്‍ത്ത് ചില ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരുന്നു. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടന ഇതിനെതിെര കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. വിവാഹം തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് എന്തിനാണെന്നും ഇറോം ശര്‍മിള ചോദിച്ചു.

 

 

Latest