തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം: വിഎസ്

Posted on: August 17, 2017 2:19 pm | Last updated: August 17, 2017 at 2:19 pm

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി, നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ എന്നിവര്‍ക്കെതിരായ കൈയേറ്റ ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.