ശരദ് യാദവ് വിളിച്ചുചേര്‍ത്ത മതേതര കക്ഷികളുടെ യോഗം തുടങ്ങി

Posted on: August 17, 2017 1:01 pm | Last updated: August 17, 2017 at 1:01 pm

ന്യൂഡല്‍ഹി: ജെഡിയു നേതാവ് ശരദ് യാദവ് വിളിച്ചുചേര്‍ത്ത മതേതര കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. 16 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

ബിജെപിയുമായി കൂട്ടുകൂടിയതിനെ തുടര്‍ന്ന് നിതീഷ് കുമാറുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ശരദ് യാദവ്.