വിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി പിന്‍വലിച്ചു

Posted on: August 17, 2017 12:11 pm | Last updated: August 17, 2017 at 1:37 pm

തിരുവനന്തപുരം: വിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി പിന്‍വലിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അനുമതി പിന്‍വലിച്ചത്. മാലിന്യനിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസം മുമ്പാണ് പാര്‍ക്കിന് അധികൃതര്‍ അനുമതി നല്‍കിയത്.

വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ കൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു അന്വേഷണ ചുമതല.