Connect with us

Kerala

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാം മാനേജരെ ഭീഷണിപ്പെടുത്തി

Published

|

Last Updated

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലില്‍ നിന്ന് മാനേജരെ ഭീഷണിപ്പെടുത്തി. നിഷാമിന്റെ തന്നെ സ്ഥാപനമായ കിംഗ് സ്‌പേസസ് മാനേജരായ പി ചന്ദ്രശേഖരനെയാണ് നിഷാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസ് നടത്തിപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇന്നലെ രാവിലേയും ഉച്ചക്കുമാണ് നിഷാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരം.

ജയിലിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ നിന്നാണ് വിളിച്ചത്. രണ്ടര വര്‍ഷത്തിനിടെ ഇരുപത് തവണ ജയിലില്‍ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിഷാം പെരുമാറിയതെന്നും തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. നിഷാം ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുള്‍പ്പെടെയാണ് ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിഷാമിന്റെ സ്ഥാപനത്തില്‍ മാനേജരാണ് ഇദ്ദേഹം.

---- facebook comment plugin here -----

Latest