മെഡിക്കല്‍ പ്രവേശന കരാറില്‍ നിന്നും രണ്ടു കോളജുകള്‍ പിന്‍മാറി

Posted on: August 16, 2017 7:55 pm | Last updated: August 16, 2017 at 10:42 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിച്ച രണ്ട് കോളേജുകളും പിന്മാറി. എം.ഇ.എസും, കാരക്കോണം മെഡിക്കല്‍ കോളേജുമാണ് കരാര്‍ പ്രകാരം പ്രവേശനം നടത്താനാകില്ലെന്ന്‌സര്‍ക്കാരിനെ അറിയിച്ചത്. ഒപ്പിട്ട കരാറില്‍ നിന്നും പിന്നോട്ടുപോകാനാകില്ലെന്ന നിലപാട് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ചു.

ഈ രണ്ട് മെഡിക്കല്‍ കോളേജുകളും കഴിഞ്ഞ വര്‍ഷഷത്തെ ഫീസ് ഘടനയില്‍ പ്രവേശനം നടത്താന്‍ സന്നദ്ധത അറിയിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കാരാറിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് ഇരുവരുടെയും വാദം.

അതേസമയം ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്നോട്ടു പോകാനികില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പലിശ രഹിത ഡെപ്പോസിറ്റും മുന്‍കൂര്‍ ഫീസും കോടതി വിലക്കിയതാണ് പിന്‍മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.