മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയെങ്കില്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി

Posted on: August 16, 2017 9:12 pm | Last updated: August 16, 2017 at 9:12 pm

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയെങ്കില്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കും. യുഡിഎഫിന്റെ കാലത്താണോ കയ്യേറ്റം നടന്നതെന്ന് പരിശോധിക്കും. എല്‍.ഡി.എഫിന്റെ കാലത്ത് കയ്യേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി റിപ്പോര്‍ട്ട് തേടി. ആലപ്പുഴ ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

മാര്‍ത്താണ്ഡം കായലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡത്തെ കയ്യേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി നാട്ടി. ഹോട്ടലിന്റെ ബോര്‍ഡും കസേരകളും തല്ലിത്തകര്‍ത്തു. അതിനിടെ തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.