കണ്ണൂരില്‍ ആത്മഹത്യ ചെയ്ത യുവാവ് ബ്ലൂവെയില്‍ ഗൈമിന്റെ ഇരയായിരുന്നുവെന്ന് സൂചന

Posted on: August 16, 2017 9:01 pm | Last updated: August 16, 2017 at 9:01 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ മേയില്‍ ആത്മഹത്യ ചെയ്ത യുവാവും ബ്ലുവെയില്‍ ഗെയിമിന് ഇരയായിരുന്നുവെന്ന് സൂചന. കണ്ണൂര്‍ കൊളശ്ശേരി യിലെ സാവന്തിന്റെ ആത്മഹത്യയാണ് സംശയിക്കപ്പെടുന്നത്. സാവന്ത് മരണ കളിയുടെ ഇരയായിരുന്നുവെന്ന് ഇയാളുടെ മാതാവും വെളിപ്പെടുത്തി.

തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണം ഈ ഗെയിമിന്റെ ഇരയാക്കപ്പെട്ട ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കണ്ണൂരിലെ ആത്മഹത്യയും സംശയിക്കപ്പെടുന്നത്

അതേസമയം സാവന്ത് ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ബ്ലൂവെയില്‍ ഗെയിമിനു ഇരയാക്കപ്പെട്ടവരുടെതിന് സമാനമായ രീതിയിലാണ് ഇയാളുടെ മരണം എന്നതിനാലാണ് ഇത്തരമൊരു സംശയം ഉയരാന്‍ കാരണമെന്ന് പോലീസ് പറയുന്നു