തിരുവനന്തപുരം: ഒരു വിഭാഗം ബസുടമകൾ ഈമാസം 18ന് നടത്തുന്ന പണിമുടക്കുമായി സഹകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളുമായി ഗതാഗതമന്ത്രി തോമസ് ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നിരക്ക് വർദ്ധിപ്പിക്കാമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം ഇൗ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ബസ് ഉടമകൾ 18 ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.