Connect with us

National

മുതിര്‍ന്ന പൈലറ്റുമാര്‍ക്ക് വിമാനക്കമ്പനി മാറാന്‍ ഒരുവര്‍ഷത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന പൈലറ്റുമാര്‍ക്ക് വിമാനക്കമ്പനി മാറണമെങ്കില്‍ ഒരുവര്‍ഷത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ 6 മാസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നതായി ഡി ജി സി എ കേന്ദ്രങ്ങള്‍ അറിയിച്ചു.

കമാന്‍ഡര്‍ കാറ്റഗറിയിലുള്ള പൈലറ്റുമാരാണ് ഒരു വര്‍ഷം മുമ്പ് നോട്ടീസ് നല്‍കേണ്ടത്. സഹ പൈലറ്റുമാര്‍ ആറ് മാസത്തെ നോട്ടീസ് നല്‍കിയാല്‍ മതി. അതേസമയം വിമാനക്കമ്പനി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പക്ഷം മുന്‍കൂര്‍ നോട്ടിസിനുള്ള കാലാവധിയില്‍ ഇളവ് ലഭിക്കും.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ശുപാര്‍ശപ്രകാരമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ തീരുമാനം എടുത്തത്. തീരുമാനത്തിനെതിരെ പൈലറ്റുമാരുടെ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്‌

Latest