മുരുകന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി

Posted on: August 16, 2017 2:10 pm | Last updated: August 16, 2017 at 3:39 pm

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, മുരുകന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്
ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബം കാണാനെത്തി. ഭാര്യ മുരുകമ്മയും രണ്ട് മക്കളും ബന്ധുക്കളുമാണ് വന്നത്. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും.