തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കല്‍; കശ്മീരില്‍ 12 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Posted on: August 16, 2017 1:35 pm | Last updated: August 16, 2017 at 3:39 pm
SHARE

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കൈമാറുന്നവരെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ റെയ്ഡ്. ശ്രീനഗര്‍, ബാരമുല്ല, ഹന്ദ്‌വാര തുടങ്ങിയ 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ശ്രീനഗറിലെ പ്രശസ്ത വ്യവസായി സഹൂര്‍ വതാലിയുടെ മൂന്ന് ബന്ധുക്കളുടെ വീട്ടിലും ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ശാഫി റാഷിയുടെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.

ഭീകരവാദികള്‍ക്കായി പണം മുടക്കിയ ഏഴ് വിഘടനവാദികളെ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എന്‍ഐഎയുടെ റെയ്ഡ്. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം താഴ്‌വരയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇവര്‍ ഫണ്ട് നല്‍കിയെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here