കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി

Posted on: August 16, 2017 10:27 am | Last updated: August 16, 2017 at 12:43 pm

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പതിനൊന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുണ്ടൂരിലെ വിനുകോണ്ടയിലെ ഉമ്മദിവരം ഗ്രാമത്തിലാണ് സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ചന്ദ്രശേഖരന്‍ എന്ന കുട്ടി മൂടിയില്ലാത്ത കുഴല്‍കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

കുല്‍ക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നു

കുട്ടിയുടെ കരച്ചില്‍ കേട്ടത്തിയ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ദുരന്തനിവാരണ സേനയും ജില്ലാ കലക്ടറും സ്ഥലത്തെത്തി. കുഴല്‍ക്കിണറിലേക്ക് ഒക്‌സിജന്‍ എത്തിച്ചു. പിന്നീട് സമാന്തരമായി കുഴി നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.