ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം പ്രസാര്‍ഭാരതി വിലക്കി

Posted on: August 16, 2017 10:01 am | Last updated: August 16, 2017 at 12:18 pm
SHARE

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന സന്ദേശം സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശനും ആള്‍ഇന്ത്യ റേഡിയോയും വിസമ്മതിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണമാണ് സംപേക്ഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി വിസമ്മതിച്ചത്. നിലവിലെ പ്രഭാഷണം സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ലെന്നും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തി പ്രഭാഷണത്തില്‍ ഭേദഗതി വരുത്തിയാലേ സംപ്രേഷണം ചെയ്യൂ എന്നുമായിരുന്നു പ്രസാര്‍ഭാരതിയുടെ നിലപാട്.

സ്വാതന്ത്ര്യ ദിനത്തില്‍ മാണിക് സര്‍ക്കാറിന്റെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ സിപിഎം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, വിഷയത്തില്‍ ദൂരദര്‍ശനും ആള്‍ ഇന്ത്യ റേഡിയോയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രസാര്‍ഭാരതിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here