പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: August 16, 2017 9:28 am | Last updated: August 16, 2017 at 11:52 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നടിയെ ആക്രമിച്ച കേസിലും ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലും റിമാന്‍ഡ് നീട്ടുക എന്നതാണ് നടപടിക്രമം.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന മാഡം ഒരു സിനിമാ നടിയാണെന്നും ഇക്കാര്യം ഇന്ന് വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.