ലഡാക്കില്‍ അതിക്രമിച്ചുകടക്കാനുള്ള ചൈനീസ് ശ്രമം സൈന്യം പരാജയപ്പെടുത്തി; കല്ലേറ്

Posted on: August 16, 2017 9:15 am | Last updated: August 16, 2017 at 11:52 am
SHARE

ശ്രീനഗര്‍: ഡോക്‌ലാം മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ വീണ്ടും ചൈനയുടെ പ്രകോപനം. ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലകളിലേക്ക് ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനുമിടെ രണ്ട് തവണയാണ് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അതിക്രമിച്ചുകയറാന്‍ ശ്രമിച്ചത്.

ചൈനീസ് സൈന്യത്തിന്റെ വഴിയില്‍ മനുഷ്യമതില്‍ തീര്‍ത്താണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഇതിന് പിന്നാലെ ചൈനീസ് സൈന്യത്തിലെ അംഗങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു. പിന്നീട് പരസ്പരമുണ്ടായ കല്ലേറില്‍ ഇരുപക്ഷത്തേയും സൈനികര്‍ക്ക് പരുക്കേറ്റു. ഇതേത്തുടര്‍ന്ന് മേഖലയില്‍ സൈന്യം കനത്തജാഗ്രതയിലാണ്. ഡോക്‌ലാംമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷത്തിന് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here