കനത്ത മഴയില്‍ ബംഗളൂരു നഗരം വെള്ളത്തിലായി

Posted on: August 15, 2017 8:14 pm | Last updated: August 16, 2017 at 10:31 am

ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരു നഗരം വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച രാത്രി പെയ്ത പേമാരിയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറി.

ഉള്‍സൂര്‍, ശാന്തിനഗര്‍, ഇന്ദിരാ നഗര്‍, അനുഗ്രഹ ലേഔട്ട്, വില്‍സണ്‍ ഗാര്‍ഡന്‍, കോറമംഗല തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. 184 മില്ലീമീറ്റര്‍ വരെ മഴ നഗരത്തില്‍ രേഖപ്പെടുത്തിയതായി കര്‍ണാടക ദുരന്ത നിവാരണ സേന അറിയിച്ചു.