സ്വാതന്ത്ര്യം ഭീകരതക്കും തീവ്രവാദത്തിനും വഴിമാറരുത്: കാന്തപുരം

Posted on: August 15, 2017 6:09 pm | Last updated: August 16, 2017 at 10:31 am
കോഴിക്കോട്ട് നടന്ന എസ് വെെ എസ് ദേശരക്ഷാ വലയത്തിൽ നിന്ന്

കോഴിക്കോട്: ധീരദേശാഭിമാനികള്‍ രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യം ഭീകരതക്കും തീവ്രവാദത്തിനും വഴിമാറരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു. കോഴിക്കോട്ട് എസ്‌വൈഎസ് ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മഹാത്മാ ഗാന്ധി ഉവസിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുമോ എന്ന് ഭയപ്പെട്ടാണ് അദ്ദേഹം ഇത് ചെയ്തത്. സ്വാതന്ത്ര്യം അമിതമാകുന്നത് അനുവദിക്കപ്പെട്ടുകൂടാ. അമിത സ്വാതന്ത്ര്യം ഭീകരതക്കും തീവ്രവാദത്തിനും വഴിമാറുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും ഒരു പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എംകെ രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്നു. ജലീല്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.