സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം

Posted on: August 15, 2017 4:26 pm | Last updated: August 15, 2017 at 8:18 pm

ന്യൂഡല്‍ഹി: നിരവധി കുട്ടികളെ മരണത്തിലേക്ക് നയിച്ച ബ്ലൂവെയില്‍ ഗെയിമിന്റെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും സെര്‍ച്ച് എന്‍ജിനുകളില്‍ നിന്നും നീക്കണമെന്ന് കേന്ദ്രം. കേന്ദ്ര വിവര സാങ്കേതി മന്ത്രാലയമാണ് ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹു, മൈക്രോസോഫ്റ്റ് കമ്പനികള്‍ക്ക് ഈ നിരദേശം നല്‍കിയത്.

ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ഇന്ത്യയിലും കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിലാണ് നടപടി. ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്.