Connect with us

Ongoing News

ആര്‍ എസ് എസിന് പതിനഞ്ചാം സ്വാതന്ത്ര്യദിനാശംസനേര്‍ന്ന് വി.ടി ബല്‍റാം

Published

|

Last Updated

തൃത്താല: ആര്‍.എസ്.എസുകാരെ പരിഹസിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക് പോസ്റ്റ്. എല്ലാ ഭാരതീയര്‍ക്കും 71ാമത് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നപ്പോള്‍ 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍.എസ്.എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകളാണ് ബല്‍റാം ആശംസിച്ചിരിക്കുന്നത്. കലക്ടറുടെ ഉത്തരവ് ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്‌കൂളിലെ സ്വാതന്ത്ര്യദിനാഷോഷത്തിന് പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിനെയും അതിന് അവസരമൊരുക്കിയ സര്‍ക്കാരിനെയും ബല്‍റാം പരിഹസിക്കുന്നുണ്ട്.

വി.ടി ബലറാമിന്റെ ഫേസ്ബുക് കുറിപ്പ് എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍.
2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍.

ആ ആര്‍എസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍

Latest