രാജി ആവശ്യപ്പെടലാണ് കോണ്‍ഗ്രസിന്റെ ജോലി; ദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട് : അമിത് ഷാ

Posted on: August 14, 2017 7:39 pm | Last updated: August 15, 2017 at 9:26 am

ലഖ്‌നോ: ഖൊരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 74 കുട്ടികള്‍ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ആദ്യമല്ല ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത്..മുമ്പും ഇത്തരം ദുരന്തങ്ങളുണ്ടായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

രാജി ആവശ്യപ്പെടലാണ് കോണ്‍ഗ്രസിന്റെ ജോലിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജന്മാഷ്ടമി വലിയ രീതിയില്‍ ആഘോഷിക്കാന്‍ ആദിത്യനാദ് നിര്‍ദേശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് സര്‍ക്കാര്‍ ആഘോഷമല്ലെന്നും വ്യക്തികളുടെ വിശ്വാസമാണെന്നും അമിത്ഷാ പ്രതികരിച്ചു. യു.പിയിലെ ജനങ്ങള്‍ക്ക് ഏത് രീതിയിലും അത് ആഘോഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ യു.പി സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടെന്നും ദുരന്തം ഓക്‌സിജന്റെ ക്ഷാമം മൂലമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.