മെഡിക്കല്‍ കോളജ് കോഴ: എംടി രമേശിന്റെ പേര് ഒഴിവാക്കും

Posted on: August 14, 2017 3:41 pm | Last updated: August 14, 2017 at 10:07 pm

തൃശ്ശൂര്‍: മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി തീരുമാനം.

മെഡിക്കല്‍ കോഴയിലെ യഥാര്‍ഥ റിപ്പോര്‍ട്ട് വിജലന്‍സിന് കൈമാറിയാല്‍ കുമ്മനം രാജശേഖരനും എംടി രമേശും നിയമടനപടികള്‍ നേരിടേണ്ടിവരും. ഈ സാഹചര്യത്തില്‍ രമേശിനെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാന്‍ കേന്ദ്ര പിന്തുണയുമുണ്ടെന്നാണ് വിവരം.