Connect with us

Kerala

നടിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് കേസെടുത്തത്. കേസെടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു.

നേരത്തെ, ജോര്‍ജിനെതിരെ കേസെടുക്കാമെന്ന് കമ്മീഷന് നിയമോപദേശം ലഭിച്ചിരുന്നു. വാര്‍ത്താ സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest