സ്ത്രീകള്‍ക്കെതിരായ അതിക്രമം: എത്ര ഉന്നതരായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി

Posted on: August 14, 2017 1:02 pm | Last updated: August 14, 2017 at 3:44 pm

തൃശൂര്‍: സ്ത്രീ പീഡന കേസുകളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ നയം ഇതാണ്. സമകാലീന സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ പോലീസ് ഉണ്ടെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പോലീസ് മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ വനിതാ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.