വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

Posted on: August 14, 2017 12:49 pm | Last updated: August 14, 2017 at 2:14 pm
SHARE

കല്‍പ്പറ്റ: വയനാട് വൈത്തിരി പൊഴുതനയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍വീണു. പൊഴുതന ആറാം മൈല്‍ പിഎം ഹനീഫയുടെ വീട്ടിലെ കിണറ്റില്‍ ഇന്ന് രാവിലെയാണ് പുലിയെ കണ്ടെത്തിയത്. ഹനീഫയുടെ ഭാര്യയാണ് കിണറ്റില്‍ വീണ പുലിയെ ആദ്യം കണ്ടത്.

പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മയക്കുവെടിവെച്ച ശേഷം പുറത്തെത്തിക്കാനാണ് ശ്രമമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here