ക്രിസ്റ്റിയാനോക്ക് ചുവപ്പ് കാര്‍ഡ്; റയല്‍ ബാഴ്‌സയെ തകര്‍ത്തു

Posted on: August 14, 2017 9:41 am | Last updated: August 14, 2017 at 9:44 am
SHARE

നൗകാമ്പ്: നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയിട്ടും ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഒന്നാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ജയം സ്വന്തമാക്കിയത്. ജെറാഡ് പിക്വെയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മുന്നിലെത്തി. പിന്നാലെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസി ബാഴ്‌സയെ ഒപ്പമെത്തിച്ചു. റയല്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ലൂയി സുവാരസിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

പിന്നാലെ ക്രിസ്റ്റ്യാനോയുടെ ഒരു സൂപ്പര്‍ ഗോളില്‍ റയല്‍ വീണ്ടും മുന്നിലെത്തി. പെനാല്‍റ്റി ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് ജെറാദ് പിക്വെയെ കബളിപ്പിച്ച് റൊണാള്‍ഡോ തൊടുത്ത ഷോട്ട് ബാഴ്‌സ പോസ്റ്റിന്റെ ഇടത് മൂലയില്‍ ചെന്നുകയറി.

ജേഴ്‌സി ഊരി ആഹ്ലാദം പ്രകടിപ്പിച്ച താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഉംറ്റിറ്റിയുടെ ഫൗളില്‍ നിലത്ത് വീണ താരം പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തതിന് രണ്ടാമതെതെ മഞ്ഞക്കാര്‍ഡും ലഭിച്ച് പുറത്തേക്കുള്ള വഴി കണ്ടു. ക്രിസ്റ്റിയാനോ പുറത്ത് പോയിട്ടും മികച്ച പ്രകടനം തുടര്‍ന്ന റയല്‍ മാര്‍ക്കോ അസെന്‍സിയോയുടെ ഗോളില്‍ വിജയമുറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here