Connect with us

National

പ്രവാസി വോട്ട്: രജിസ്റ്റ്ര്‍ ചെയ്തത് 24,000 പേര്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിന് കളമൊരുങ്ങുമ്പോഴും റജിസ്റ്റ്ര്‍ ചെയ്തവരുടെ എണ്ണത്തില്‍ വലിയ വര്‍ധവില്ല. ഇതിനകം രജിസ്റ്റ്ര്‍ ചെയ്തത് 24,000 പേര്‍ മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി കമ്മീഷന്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഭാഗവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. 24,348 പേരാണ് രജിസ്റ്റ്ര്‍ ചെയ്തതെന്ന് കമ്മീഷന്‍ പറയുമ്പോഴും വോട്ടവകാശമുള്ള എത്ര പേര്‍ പ്രവാസികളായുണ്ട് എന്നതില്‍ സര്‍ക്കാറിന്റെ കൈയില്‍ ഒരു കണക്കുമില്ല.
രജിസ്റ്റ്ര്‍ ചെയ്തവരില്‍ 23,556 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പഞ്ചാബില്‍ നിന്ന് 364 പേരും ഗുജറാത്തില്‍ നിന്ന് 14 പേരും രജിസ്റ്റ്ര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് നിന്ന് വിട്ടു നില്‍ക്കുന്നവരും ഇന്ത്യന്‍ പൗരത്വമുള്ളവരും മറ്റ് രാജ്യത്ത് പൗരത്വമില്ലാത്തവരുമാണ് പ്രവാസി വോട്ടര്‍ എന്ന നിര്‍വചനത്തില്‍ വരുന്നത്.

ആഗസ്റ്റ് രണ്ടിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പ്രോക്‌സി വോട്ടിന് അനുമതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാകും ഇതിന് വഴിയൊരുക്കുക. രജിസ്റ്റ്ര്‍ ചെയ്ത മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനോ അല്ലെങ്കില്‍ പ്രതിനിധിയെ ഉപയോഗിച്ച് വോട്ട് ചെയ്യാനോ അനുമതി നല്‍കും. ഓരോ തിരഞ്ഞെടുപ്പിന് മുമ്പും പ്രവാസി വോട്ടര്‍ പ്രോക്‌സിയെ നിശ്ചയിക്കേണ്ടി വരും. ഇതു സംബന്ധിച്ച ഭേദഗതി വെള്ളിയാഴ്ച സമാപിച്ച പാര്‍ലിമെന്റ് സമ്മേളനത്തില്‍ വെച്ചിട്ടില്ല.

---- facebook comment plugin here -----

Latest