Connect with us

Business

യുവാക്കളെ ലക്ഷ്യംവെച്ച് ഡെല്ലിന്റെ പുതിയ പദ്ധതി

Published

|

Last Updated

കൊച്ചി: ഉദ്യോഗാര്‍ഥികളായ യുവാക്കള്‍ക്ക് മുന്‍നിര കോളജുകളുമായി സംവദിക്കുന്നതിനുള്ള പുതിയ ഒരു പരിപാടികള്‍ക്ക് ഡെല്‍ രൂപം നല്‍കി. കാംപാസഡേഴ്‌സ് എന്ന പേരില്‍ കോളജിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണിത്. ക്യാമ്പസ് അംബാസിഡര്‍മാരാണ് ക്യാമ്പാസഡേഴ്‌സ്.
ഇന്ത്യയിലെ 30 നഗരങ്ങളിലെ 100-ലേറെ കോളജുകളിലെ 1400-ല്‍പരം വിദ്യാര്‍ഥികളില്‍ നിന്ന് 200 കാംപസര്‍മാരെ ഡെല്‍ നിയമിക്കും. ഹ്യൂമാനിറ്റീസ്, മാനേജ്‌മെന്റ്, സയന്‍സ്, എന്‍ജിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് ഇത്തവണ നിയമിക്കുക.

പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ സാധ്യതകളും സാങ്കേതികവിദ്യയും യുവാക്കളിലെത്തിക്കുകയാണ് കാംപസഡര്‍മാരുടെ ജോലി. ഡെല്‍ പി സി ലിറ്ററസി ഡെയ്‌സിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഡ്രൈവിംഗ് ഡിജിറ്റല്‍ സാക്ഷരതയാണ് മറ്റൊരു പരിപാടി.

വിശാലമായ പരിപാടികളുടെ പരമ്പരയായ ഡെല്‍ ഫ്യൂച്ചറിസ്റ്റ് ഇതോടൊപ്പം ഉണ്ട്. ബ്ലോഗിംഗ്, ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, എത്തിക്കല്‍ ഹാക്കിംഗ്, വിഷ്വല്‍ ഇഫക്ട്‌സ്, മ്യൂസിക്, ഗെയിമിംഗ് എന്നീ പ്രൊഫഷണലുകളില്‍ യുവാക്കള്‍ക്ക് പങ്കെടുക്കാം.
200 കാംപസഡര്‍മാരില്‍ നിന്ന് 20 പേരെ ഏപ്രിലില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേയ്ക്ക് തെരഞ്ഞെടുക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ടുപേര്‍ക്ക് ഡെല്ലിന്റെ പ്രോജക്ടിലേയ്ക്ക് അവസരം ലഭിക്കും. ഡെല്‍ ക്യാമ്പസഡര്‍ പരിപാടിയുടെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ രണ്ടു സീസണിലും പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡെല്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഋതു ഗുപ്ത പറഞ്ഞു.

Latest