Connect with us

National

നീറ്റില്‍ ഒരു വര്‍ഷത്തേക്ക് തമിഴ്‌നാടിനെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ ദന്തല്‍ കോളജുകളിലേക്കുള്ള ഏകീകൃത പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രസ് ടെസ്റ്റി(നീറ്റ്)ല്‍ ഈ വര്‍ഷത്തേക്ക തമിഴ്‌നാടിനെ  ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് തമിഴ് നാട് സര്‍ക്കാര്‍ കേന്ദ്ര സമീപിച്ചതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കിയത്.

ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിക്കിത്തിയെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി നിര്‍മളാ സിതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ഇത് സഹായകമാകുമെന്നും നിര്‍മള സിതാരാമന്‍ പറഞ്ഞു. വിഷയത്തില്‍ ഒരു വര്‍ഷത്തെ ഇളവ് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ഓര്‍ഡിന്‍സ് ഇറക്കുകയാണെങ്കില്‍ കേന്ദ്രം ഇതിന് അംഗീകാരം നല്‍കാന്‍ തയ്യാറാണെന്ന് നിര്‍മള സിതാരാമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നീറ്റില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി പളനീര്‍ ശല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. നീറ്റ് പരീക്ഷ ഗ്രമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ബുദ്ധിമുട്ടാണ്. തമിഴ്‌നാട്ടിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലടക്കം 4000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സംസ്ഥാനത്ത് 90 ശതമാനത്തിലധികം വിദ്യാര്‍ഥികളും പഠിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലാണ്. അതുകൊണ്ട് തന്നെ സി ബി എസ് സി സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന നീറ്റ് പരീക്ഷില്‍ യോഗ്യതതെളിയിക്കുന്നതിന് ഈ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നീറ്റ് പരിധിയില്‍ നിന്ന് ഈ വര്‍ഷം ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് തമിഴ്‌നാ് വിദ്യാഭ്യാസ മന്ത്രി സി വിജയ ഭാസര്‍ക്കാര്‍ ഇന്ന് ഓര്‍ഡിന്‍സസ് കേന്ദ്രത്തിന് സമര്‍പ്പിക്കും.

Latest