ഡോ.കഫീല്‍ അഹ്മദിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി തെറ്റാണെന്ന് മെഡിക്കല്‍ അസോസിയേഷന്‍

Posted on: August 13, 2017 9:26 pm | Last updated: August 14, 2017 at 9:11 am

ന്യൂഡല്‍ഹി: യുപിയിലെ ഗോരഖ്പൂരില്‍ ഒക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കൂട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് മെഡിക്കല്‍ അസോസിയേഷന്‍. മെഡിക്കല്‍ കോളജിലെപ്രിന്‍സിപ്പളിനെ മാത്രം സസ്‌പെന്‍ഡ് ചെയ്തത നടപടി തെറ്റാണ് ചൂണ്ടിക്കാണിച്ച് അസോസിയേഷന്‍.

പ്രിന്‍സിപ്പളിനെ സസപെന്‍ഡ് ചെയ്യുന്നവെങ്കില്‍ അശുപത്രിയിലെ ഭരണ ചുമുതലയുള്ളവരേയും സസ്‌പെന്‍ഡ് ചെയ്യണം. ഒക്‌സിജന്‍ കമ്പനിയെ നിരോധിക്കുകയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ഡം ഉള്ളതും ഇല്ലാത്തതുമായ അന്വേഷണ റിസല്‍ട്ടുകള്‍ 72 മണിക്കൂറിനകം പുറത്തുവരും .

കമ്പനിക്ക് കൃത്യസമയത്ത് പണം നല്‍കാത്തത് വലിയ പ്രശ്‌നമാണെന്നും മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ പറഞ്ഞു. മരണകാരണം മതസ്തിക ജ്വരമാണെന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് വിമര്‍ശനവുമായി മെഡിക്കല്‍ അസോസിയേഷന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടികാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ഇന്നലെയും വ്യക്തമാക്കി. തങ്ങളെല്ലാവരോടും റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ അപേക്ഷിക്കുകയാണ്. അശുപത്രി അധികതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. എന്നാല്‍ മസ്തിഷിക ജ്വരമാണ് മരണത്തിന്റെ കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.