നാടകപ്രവര്‍ത്തക ശോഭ സെന്‍ അന്തരിച്ചു

Posted on: August 13, 2017 8:02 pm | Last updated: August 13, 2017 at 9:09 pm

കൊല്‍ക്കത്ത: നാടകപ്രവര്‍ത്തകയും അന്തരിച്ച നാടകനടന്‍ ഉല്‍പല്‍ ദത്തിന്റെ ഭാര്യയുമായ ശോഭ സെന്‍(93) അന്തരിച്ചു. ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ശോഭക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ബെത്തുന്‍ കോളജില്‍നിന്ന് ബിരുദം നേടിയശേഷം ഗണനാട്യ സന്‍സ്ത എന്ന സംഘത്തില്‍ചേര്‍ന്ന ശോഭ, നായികയായ നഭന്നയുടെ വേഷം ചെയ്തു. പിന്നീട്? പീപ്ള്‍സ് തിയറ്റര്‍ ഗ്രൂപ് ആയിമാറിയ ലിറ്റില്‍ തിയറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. ഗ്രൂപ്പിന്റെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1960ലാണ് ഉത്പല്‍ ദത്തിനെ വിവാഹം കഴിക്കുന്നത്. മകള്‍:ബിഷ്ണുപ്രിയ

ശോഭയുടെ നിര്യാണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.