ആദിത്യനാഥ് ഗൊരഖ്പൂര്‍ ആശുപത്രിയിലെത്തി; പ്രത്യേക സംഘത്തെകൊണ്ട് അന്വേഷിപ്പിക്കും

Posted on: August 13, 2017 4:36 pm | Last updated: August 13, 2017 at 8:54 pm
SHARE

ഗോരഖ്പൂര്‍: ഓക്‌സിജന്‍ കിട്ടാതെ 71 കുട്ടികള്‍ മരിച്ച ഗോരഖ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും സന്ദര്‍ശനം നടത്തി. കുട്ടികളുടെ മരണ സംഖ്യ ദിവസംതോറും ഉയരുന്നതില്‍ ആശങ്കയും വര്‍ദ്ധിക്കുന്നു.

ജനരോക്ഷം ഭയന്ന് വന്‍ പോലീസ് സന്നാഹത്തെയാണ് ആശുപത്രിയില്‍ വിന്യസിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആശുപത്രിയില്‍ എത്തിയത്. 12.30യോടെ എത്തിയ യോഗി ആശുപത്രിയില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ ചുമതല രാജ്കിയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ പികെ സിംഗിനെ ഏല്‍പ്പിച്ചു.

ഓക്‌സിജന്‍ പ്രശ്‌നം കാരണമല്ല കുട്ടികള്‍ മരിച്ചതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ബിആര്‍ഡി ആശുപത്രിയെ ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്നാലെയാണ് ഈ ദുരന്തമുണ്ടായത്‌

LEAVE A REPLY

Please enter your comment!
Please enter your name here