മൊബൈല്‍ കോള്‍ ചാര്‍ജ് വെട്ടികുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നു

Posted on: August 13, 2017 12:02 pm | Last updated: August 13, 2017 at 12:02 pm

രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടികുറയ്ക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി തയ്യാറെടുക്കുന്നു. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്‌ബോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) ആണ് വെട്ടിക്കുറയ്ക്കുന്നത്.

നിലവില്‍ മിനിറ്റിന് പതിനാല് പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസി യായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴയാക്കാനാണ് ട്രായ് ആലോചിക്കുന്നത്. ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന