സ്വാതന്ത്ര്യദിന സന്ദേശമായി മര്‍കസ് മൈ സ്റ്റാമ്പ് പുറത്തിറക്കി

Posted on: August 13, 2017 1:23 pm | Last updated: August 13, 2017 at 1:27 pm
SHARE

കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തപാല്‍ വകുപ്പുമായി സഹകരിച്ച് മര്‍കസ് മൈ സ്റ്റാമ്പ് പുറത്തിറക്കി. റൂബി ജൂബിലി ലോഗോയും സന്ദേശവും അനാവരണം ചെയ്താണ് സ്റ്റാമ്പ് പുറത്തിറക്കിയത്.  ഹെഡ്‌പോസ്റ്റ് ഓഫീസ് സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ പ്രേമലാല്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസിക്ക്നല്‍കി മൈ സ്റ്റാമ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശം ഉള്‍പ്പെടുത്തി രാജ്യത്തെ പ്രമുഖരായ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ക്ക് മൈ സ്റ്റാമ്പ് പതിപ്പിച്ച കത്തുകളയച്ചു. പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍, സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കയച്ച സന്ദേശത്തില്‍ ‘ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കാനും സ്വാതന്ത്ര്യ സമരത്തിനായി പ്രയത്‌നിച്ച മഹാത്മാക്കളുടെ മൂല്യങ്ങള്‍ പിന്തുടരാനും അഭ്യര്‍ത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here