വിരട്ടല്‍ വേണ്ടെന്ന് പി.സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍

Posted on: August 13, 2017 11:09 am | Last updated: August 13, 2017 at 6:57 pm

തിരുവനന്തപുരം: വനിത കമ്മീഷനെതിരായി പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്തെത്തി. വനിത കമീഷനെതിരെ വിരട്ടല്‍ വേണ്ടെന്നും. സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന പ്രസ്താവന പദവി മറന്നുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കമീഷന്‍ പ്രോസിക്യൂഷന്‍ അധികാരങ്ങളുള്ള കാര്യവും അവര്‍ ജോര്‍ജിനെ ഓര്‍മിപ്പിച്ചു.

നിയമം നടപ്പാക്കാനല്ല, പേരെടുക്കാനാണ് വനിത കമീഷന്‍ ശ്രമിക്കുന്നതെന്ന് പി.സി ജോര്‍ജ് പരിഹസിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചെന്നുകാട്ടി സ്വമേധയ കേസെടുക്കാനുള്ള വനിത കമീഷന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരില്‍ െേകസടുക്കുന്നതില്‍ ഭയമില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ് കമീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്നും, തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന് ആകില്ലല്ലോയെന്നും കമ്മീഷനെ പരിഹസിച്ചിരുന്നു