കര്‍ണാടകയില്‍ ഇനി ബിജെപി വരുമെന്ന് അമിതഷാ

Posted on: August 12, 2017 11:56 pm | Last updated: August 12, 2017 at 11:56 pm

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തവണ കര്‍ണാടക ബി.ജെ.പി ഭരിക്കുമെന്നും, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അമിത്ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഷായുടെ സന്ദര്‍ശനം. വിവിധ തലങ്ങളിലുള്ള പാര്‍ട്ടി നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കലഹം അവസാനിപ്പിക്കുക എന്നതും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
അതേസമയം യദ്യൂരപ്പയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണുള്ളത്.