Connect with us

Sports

ഇംഗ്ലണ്ടില്‍ ചെല്‍സി വീണു

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ചാമ്പ്യന്‍മാരായ ചെല്‍സിയുടെ വീഴ്ചയോടെ തുടക്കം. ആദ്യ മത്സരത്തില്‍ ആഴ്‌സണല്‍ ആവേശകരമായ പോരില്‍ 4-3ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ചെല്‍സി ഇന്നലെ നടന്ന മത്സരത്തില്‍ 2-3ന് ബണ്‍ലിയോട് പരാജയപ്പെട്ടു. ലിവര്‍പൂളിനെ വാട്‌ഫോഡ് സമനിലയില്‍ തളച്ചപ്പോള്‍ എവര്‍ട്ടന്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌റ്റോക്കിനെ കീഴടക്കി. വെസ്റ്റ് ബ്രോം മറുപടിയില്ലാത്ത ഒരു ഗോളിന് ബേണ്‍മൗതിനെ തോല്‍പ്പിച്ചപ്പോള്‍ സതംപ്ടണും സ്വാന്‍സിയയും തമ്മിലുള്ള പോര് സമനിലയില്‍ കലാശിച്ചു.
ചെല്‍സിയുടെ രണ്ട് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ വോക്‌സിന്റെ ഇരട്ട ഗോളുകളാണ് ബണ്‍ലിക്ക് വിജയം എളുപ്പമാക്കിയത്. 24, 43 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. മുപ്പത്തൊമ്പതാം മിനുട്ടില്‍ വാര്‍ഡും സ്‌കോര്‍ ചെയ്തു. ചെല്‍സിക്കായി മൊറാട്ടയും ഡേവിഡ് ലൂയിസും സ്‌കോര്‍ ചെയ്തു.

അറുപത്തൊമ്പതാം മിനുട്ടിലാണ് മൊറാട്ടയുടെ ഗോള്‍. എണ്‍പത്തെട്ടാം മിനുട്ടില്‍ ലൂയിസിന്റെ ഗോളില്‍ ചെല്‍സി തിരിച്ചുവരവ് സ്വപ്‌നം കണ്ടു. പതിനാലാം മിനുട്ടില്‍ കാഹിലും എണ്‍പത്തൊന്നാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഫാബ്രിഗസും പുറത്തായത് ചെല്‍സിയെ തളര്‍ത്തി.
സ്റ്റോക് സിറ്റിക്കെതിരെ എവര്‍ട്ടന്റെ വിജയഗോള്‍ വെയിന്‍ റൂണി നേടി. വാട്‌ഫോഡ്-ലിവര്‍പൂള്‍ മത്സരം 3-3 ലാണ് കലാശിച്ചത്. എട്ടാം മിനുട്ടില്‍ ഒകാകയും മുപ്പത്തിരണ്ടാം മിനുട്ടില്‍ ഡോകോറും ഇഞ്ചുറി ടൈമില്‍ ബ്രിട്ടോസും വാട്‌ഫോഡിനായി ലക്ഷ്യം കണ്ടു. മാനെ (29), ഫിര്‍മിനോ (55), സാല (57) എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളടിക്കാര്‍. ഏഴു ഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ ആഴ്‌സണല്‍ 4 -3ന് ലെസ്റ്റര്‍ സിറ്റിയെ കീഴടക്കി. ലകാസെറ്റെ (2), വെല്‍ബെക്ക് (45+2), റാംസി (83), ജിറൂദ്(85) എന്നിവരാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്.
ഒകസാകി (5), വര്‍ഡി (29,56) ലെസ്റ്റര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു. രണ്ടാം മിനുട്ടില്‍ ലീഡെടുത്ത ആഴ്‌സണല്‍ മത്സരം അവസാനിക്കാന്‍ ഏഴ് മിനുട്ട് ശേഷിക്കുമ്പോള്‍ 23ന് പിറകില്‍. തിരിച്ചുവരവിനായി ഗണ്ണേഴ്‌സിന്റെ നിതാന്ത പരിശ്രമം.

ആറോണ്‍ റാംസിയിലൂടെ എണ്‍പത്തിമൂന്നാം മിനുട്ടില്‍ സമനില പിടിച്ചു (33). ഒലിവര്‍ ജിറൂദിന്റെ ഗോളില്‍ എണ്‍പത്തഞ്ചാം മിനുട്ടില്‍ ആഴ്‌സണലിന് നാടകീയ ജയവും.
സൂപ്പര്‍ സബ് എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന താരമാണ് ഫ്രഞ്ച് സ്‌െ്രെടക്കര്‍ ഒലിവര്‍ ജിറൂദ്.
ഇറങ്ങിയാല്‍ ഗോളടിച്ചിരിക്കും.അത് തന്നെ ലെസ്റ്റര്‍ സിറ്റിക്കെതിരെയും സംഭവിച്ചു. ജിറൂദിന്റെ ഹെഡര്‍ ഗോളിലായിരുന്നു ഗണ്ണേഴ്‌സിന്റെ ആദ്യ ജയം.
ആഴ്‌സണലിനായി പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടുക.അതും തൊണ്ണൂറ്റി നാലാം സെക്കന്‍ഡില്‍. അലക്‌സാന്ദ്രെ ലകാസെറ്റെ എന്ന പുതുതാരം ആഴ്‌സണല്‍ ആരാധകര്‍ക്കിടയില്‍ ആദ്യ ദിനം തന്നെ സൂപ്പര്‍ താര പരിവേഷമായി മാറി.

ലെസ്റ്റര്‍ സിറ്റിക്കായി കഴിഞ്ഞ സീസണില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ സ്‌െ്രെടക്കര്‍ വര്‍ഡി ഇത്തവണ അത്ഭുതപ്രകടനം നടത്തിയേക്കുമെന്ന സൂചന നല്‍കി. രണ്ട് ഗോളുകളുമായി വര്‍ഡിയാണ് ആഴ്‌സണലിനെ എണ്‍പത്തിമൂന്നാം മിനുട്ട് വരെ മുള്‍മുനയില്‍ നിര്‍ത്തിയത്.
ആഴ്‌സണലിന് പുത്തനുണര്‍വേകിയത് റാംസിയുടെ ഗംഭീര ഗോളാണ്. ബോക്‌സിന് വലത് ഭാഗത്തേക്ക് ഊര്‍ന്നിറങ്ങിയ ബോള്‍ റാംസി കാലിലൊതുക്കി ഫസ്റ്റ് ടൈം ഷോട്ടില്‍ വലയിലെത്തിച്ചു.

ഈ സമനില ഗോള്‍ ലെസ്റ്റര്‍ സിറ്റിയുടെ ആത്മവിശ്വാസം ചോര്‍ത്തിയെന്ന് പറയാം. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ ജിറൂദ് അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കി.

---- facebook comment plugin here -----

Latest