Connect with us

National

ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം; വിദഗ്ധ സമിതി ഖോരഖ്പൂരിലേക്ക്

Published

|

Last Updated

ഖോരഖ്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിക്കാനിടയായ ഖോരക്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ സംഘം എത്തുന്നു. കേന്ദ്ര ആരോഗ്യ സഹ മന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധര്‍ അടങ്ങിയ സംഘമാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഡല്‍ഹി സഫദര്‍ജംഗ്, റാം മനോഹര്‍ ലോഹ്യ ആശുപത്രികളിലെ ശിശുരോഗ വിദഗ്ധര്‍ സംഘത്തിലുണ്ട്. കുട്ടികള്‍ക്ക് ജപ്പാന്‍ ജ്വരം പിടിപെട്ടതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കുവാനാണ് വിദഗ്ധര്‍ ആശുപത്രി സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 63 കുട്ടികളാണ് ഇവിടെ മരിച്ചത്. ഒാക്‌സിജന്‍ സപ്ലേ നിലച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക വീക്കവും ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

Latest